ഇന്ത്യന്‍ വംശജനായ ഒരു സീനിയര്‍ ഹാര്‍ട്ട് സര്‍ജന്‍ സഹപ്രവര്‍ത്തകരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്ന ആരോപ്ണത്തില്‍ കുറ്റക്കാരനാണെന്ന് പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തി.
ബ്ലാക്ക്പൂള്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ അഞ്ച് സ്ത്രീകളോട് മോശമായി പെരുമാറി എന്ന 14 ചാര്‍ജ്ജുകളില്‍ 12 എണ്ണത്തിലാണ് അമല്‍ ബോസ് എന്ന സര്‍ജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റൊരു വനിത സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങളില്‍ ഇയാളെ കുറ്റവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് അമല്‍ ബോസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വെറും തമാശയ്ക്ക് ചെയ്തതാണെന്നും, അതില്‍ ഖേദിക്കുന്നു എന്നും ഇയാള്‍ പറഞ്ഞതായും കോടതിയില്‍ ബോധിപ്പിച്ചു.
ലങ്കാസ്റ്ററിനു സമീപം തുണ്ണാമില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയിലെ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറി വിഭാഗത്തിന്റെ മേധാവിയാണ്. സെപ്റ്റംബര്‍ 15 ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും.