യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും; ആശങ്കകളുമായി ജി പി മാരും ഫാര്‍മസികളും

ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാകും. തുടക്കത്തില്‍ കുടുംബ ഡോക്ടര്‍മാര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അനുവാദമുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകദേശം 220,000 ആളുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് .

അമിത വണ്ണം മൂലമുള്ള കൂടുതല്‍ ആരോഗ്യപ്രശനമുള്ളവര്‍ക്കായിരിക്കും തുടക്കത്തില്‍ മരുന്ന് നല്‍കി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങള്‍ക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മര്‍ദ്ദമുണ്ടാക്കിയേക്കാമെന്നു ഫാര്‍മസികളും പറഞ്ഞു. ബോഡി മാസ് ഇന്‍ഡക്സ് (BMI) സ്കോര്‍ 40 ല്‍ കൂടുതലുള്ളവര്‍ക്കും, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ആണ് തുടക്കത്തില്‍ മരുന്ന് നല്‍കുന്നത്.

യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകള്‍ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സര്‍വീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ്‌ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാര്‍ ആശങ്കാകുലരാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന് റോയല്‍ കോളേജ് ഓഫ് ജിപികളുടെ ചെയര്‍മാനായ പ്രൊഫസര്‍ കാമില ഹോത്തോണ്‍ പറഞ്ഞു.

ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം വരുത്തുമെന്നും യുകെയിലെ ഡ്രഗ് റെഗുലേറ്റേഴ്സ് മുന്നറിയിപ്പ് ഉണ്ട്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സി (MHRA) ഈ ശരീര ഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ വിശ്വസനീയമായ ജനന നിയന്ത്രണ രീതികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുളികകളുടെ 'കിംഗ്-കോംഗ്' എന്നറിയപ്പെടുന്ന മൗഞ്ചാരോ കഴിക്കുന്നവര്‍ അനാവശ്യ ഗര്‍ഭധാരണവും അനുബന്ധ അപകടസാധ്യതകളും ഒഴിവാക്കാന്‍ ഗുളികയ്‌ക്കൊപ്പം ഒരു അധിക ഗര്‍ഭനിരോധന മാര്‍ഗ്ഗം കൂടി ഉപയോഗിക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഇതുവരെ, മരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളില്‍ 40-ലധികം ഗര്‍ഭധാരണ റിപ്പോര്‍ട്ടുകള്‍ MHRA-യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 26 എണ്ണം മൗഞ്ചാരോയുമായി ബന്ധപ്പെട്ടതാണ്. രോഗികളും ഡോക്ടര്‍മാരും സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടുകളില്‍ ഗര്‍ഭം അലസല്‍, ജനന വൈകല്യങ്ങള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്നു.

ദഹനത്തെ മന്ദഗതിയിലാക്കുന്ന മൗഞ്ചാരോ ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പുറന്തള്ളുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് വെയിറ്റ് ലോസ് മരുന്നുകള്‍ നിര്‍ത്തിയതിന് ശേഷം രണ്ട് മാസം വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തുടരാന്‍ സ്ത്രീകളോട് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions