സമ്പന്ന വിദേശികളേയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളേയും ലക്ഷ്യമിട്ടുള്ള ബ്രിട്ടാനിയ കാര്‍ഡ് അവതരിപ്പിക്കാന്‍ റിഫോം യുകെ. വ്യക്തികള്‍ക്ക് പത്തുവര്‍ഷത്തെ താമസ പെര്‍മിറ്റ് ലഭിക്കും. യുകെയില്‍ താമസിക്കുന്ന സമയം വിദേശ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ഇവര്‍ക്ക് ഇന്‍ഹെറിറ്റെന്‍സ് നികുതിയും വേണ്ട. ഒറ്റതവണയായി 250000 പൗണ്ട് പേയ്‌മെന്റായി നല്‍കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം യുകെയില്‍ ഏറ്റവും ശമ്പളം കുറവ് ലഭിക്കുന്ന പത്തുശതമാനം തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കുമെന്നാണ് ഫരാഗെയുടെ പ്രഖ്യാപനം.
പാര്‍ട്ടി ഇതു ഈ ആഴ്ച അവസാനം മുന്നോട്ട് വയ്ക്കും. ശമ്പളം കുറഞ്ഞ തൊഴിലാളികള്‍ക്ക് 600 മുതല്‍ ആയിരം പൗണ്ടുവരെ വാര്‍ഷിക രഹിത പെയ്‌മെന്റായി പണം നല്‍കുമെന്നും റീഫോം യുകെ പറയുന്നു. ഈ പേയ്‌മെന്റുകള്‍ എച്ച്എംആര്‍സി കൈകാര്യം ചെയ്യും. ഇതു ഗോള്‍ഡന്‍ വിസയല്ല, സമ്പന്നര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടമ്പടിയൂടെ പിന്തുണയ്ക്കുന്നതിനുള്ള വഴിയെന്നും റിഫോം യുകെ പറഞ്ഞു.
എന്നാല്‍ രാജ്യത്ത് രണ്ടു വ്യത്യസ്ത രീതുകള്‍ കൊണ്ടുവരും. സാധാരണ പൗരന്മാര്‍ പൂര്‍ണ്ണ നികുതി നിയമം പാലിക്കുമ്പോള്‍ സമ്പന്നരായവരോട് വേര്‍തിരിവ് കാണിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.എന്നാല്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇതു ഉപകാരമാകുമെന്നാണ് റിഫോം യുകെ അവകാശപ്പെടുന്നത്.