യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ 5 യാത്രക്കാര്‍ക്കും 2 ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം

തിങ്കളാഴ്ച ലണ്ടന്‍ ഹീത്രുവില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

അതേസമയം, വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട് ജീവനക്കാരെയും രണ്ട് യാത്രികരെയും കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വ്യോമയാന സുരക്ഷ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചതായി എയര്‍ ഇന്ത്യ പറഞ്ഞു. വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തുവെന്നും ലാന്‍ഡിങ്ങിന് ശേഷവും അസ്വസ്ഥത നേരിട്ട യാത്രക്കാരെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയതായും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. പിന്നീട് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതായുംഎയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ 130 ബോയിങ് 777 വിമാനമാണ് ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയത്. അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് വിമാനം വലിയ പരിശോധനകളിലാണ്. 241 പേരാണ് അഹമ്മദാബാദ് അപകടത്തില്‍ മരിച്ചത്. അതേസമയം, യാത്രക്കാര്‍ക്ക് നേരിട്ട അസ്വസ്ഥതയുടെ കാരണം വ്യക്തമല്ല. രോഗ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഓക്സിജന്‍ വിതരണത്തിലെ കുറവോ ഭക്ഷ്യവിഷബാധയോ ആണ് ജീവനക്കാരുടെയും യാത്രക്കാരുടെയും അസുഖത്തിന് ഒരു കാരണമായി സംശയിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവത്തിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ്2564 ജിപിഎസ് സിഗ്‌നല്‍ തടസ്സപ്പെട്ടതായുള്ള സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിറക്കിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു ബദല്‍ വിമാനം യാത്രയ്ക്ക് സജ്ജമാക്കിയതായും എയര്‍ലൈന്‍ അറിയിച്ചിരുന്നു.

സംശയാസ്പദമായ ജിപിഎസ് സിഗ്‌നല്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഡല്‍ഹി-ജമ്മു വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചിറക്കേണ്ടി വന്നു. തുടര്‍ന്ന് ഒരു ബദല്‍ വിമാനം സജ്ജമാക്കിയതായും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions