യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി ഏഴുവയ്സുകാരന്റെ വിയോഗം. ഏഴുവയസുള്ള മലയാളി ബാലന്‍ ആണ് പനി ബാധിച്ചു മരിച്ചത്. ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ (7) ആണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആണ് റൂഫ്‌സിന്റെ മാതാപിതാക്കള്‍. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ നിന്നും ഒന്നരവര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട്.