കഴിഞ്ഞ വര്‍ഷം ഹൈനോള്‍ട്ടില്‍ 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡാനിയേല്‍ അന്‍ജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാര്‍ക്കസ് മോണ്‍സോയ്‌ക്കെതിരെ കൊലപാതക ശ്രമം, പരിക്കേല്‍പ്പിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവു ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു.
2024 ഏപ്രില്‍ 30ന് രാവിലെ 6.45ന് പ്രതി 33 വയസുള്ള കാല്‍നട യാത്രക്കാരന്റെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയും അയാളെ പിന്തുടര്‍ന്ന് കഴുത്തില്‍ വെട്ടിക്കൊല്ലുകയും ചെയ്തു. പിന്നീട് സ്‌കൂള്‍ പി ഇ കിറ്റും ഹെഡ് ഫോണുകളും ധരിച്ച് താന്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണില്‍ പ്രതി ദമ്പതികളും അവരുടെ നാലു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ കയറി. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. 20 മിനിറ്റ് വരെ ആക്രമണ പരമ്പര നീണ്ടു.
ആക്രമണ സമയം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. മനോരോഗിയെ പോലെയാണ് മാര്‍ക്കസ് മോണ്‍സോയ് പ്രവര്‍ത്തിച്ചത്.
വിചാരണ സമയം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് പ്രതി പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗിച്ചതു മൂലമുള്ള മാനസിക പ്രശ്‌നങ്ങളില്‍ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.