യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് പനാമയില്‍ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കടിയില്‍ നിന്നാണ് 2.4 ടണ്‍ ഭാരമുള്ള കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെത്തിയത്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ യുകെയില്‍ കപ്പല്‍ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു.
തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്.
2022 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കൊക്കെയ്ന്‍ മരണങ്ങള്‍ 31% വര്‍ദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തില്‍ കെന്റിലെ ഡോവര്‍ പോര്‍ട്ടില്‍ നിന്ന് 170 കിലോ കെറ്റാമൈന്‍, 4,000 എംഡിഎംഎ ഗുളികകള്‍, 20 തോക്കുകള്‍ എന്നിവ ഒരു ലോറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. വിദഗ്ദ്ധരുടെ കണക്കനുസരിച്ച് കെറ്റാമൈനിന്റെ 4.5 മില്യണ്‍ പൗണ്ട് ആണ് വില വരുന്നത്, എംഡിഎംഎയ്ക്ക് കുറഞ്ഞത് 40,000 പൗണ്ട് വിലവരും. ലോറിയുടെ ഡ്രൈവറായ 34 വയസ്സുള്ള താജിക്കിസ്ഥാന്‍ പൗരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി നാഷണല്‍ ക്രൈം ഏജന്‍സി അറിയിച്ചു.