യുകെയുടെ മുന്നിലുള്ളത് കടുത്ത ചൂടേറിയ ദിവസങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെത്തിയെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യു കെയിലെ ഏറ്റവും ചൂടേറിയ ദിനം തിങ്കളാഴ്ചയാണെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് പറയുന്നു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരും. ജൂണ്‍ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരിക്കും അത്. നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കുന്നതാണിത്.
കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് കിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കാട്ടു തീക്കും, വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അപ്രതീക്ഷിത കാലാവസ്ഥയാണ് യുകെയെ ആശങ്കയിലാക്കുന്നത്.
യൂറോപ്പാകെ ഉഷ്ണത്തിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂടില്‍ ഇറ്റലിയിലെ റോഡുകള്‍ ഉരുകിയൊലിച്ചെന്ന വാര്‍ത്ത വന്നിരുന്നു. ഗ്രീസില്‍ പലയിടങ്ങളില്‍ കാട്ടു തീ ഉണ്ടായി. പോര്‍ച്ചുഗലിന്റെ മൂന്നില്‍ രണ്ട് പ്രദേശങ്ങളിലും ഇന്ന് അതിയായ ചൂടിനെതിരെയും കാട്ടുതീക്ക് എതിരെയും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. സ്‌പെയിനിലും ഇന്ന് വലിയ ചൂട് അനുഭവപ്പെടും റോമില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.
അകത്തളങ്ങളില്‍ അമിതമായി ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കമ്മ്യൂണിറ്റി, കെയര്‍ മേഖലകളില്‍ കഴിയുന്ന ആളുകള്‍ക്ക് പ്രത്യാഘാതം നേരിടാന്‍ ഇടയാക്കും. കഴിഞ്ഞ ശനിയാഴ്ച സറേയിലെ ചാള്‍വുഡില്‍ രേഖപ്പെടുത്തിയ 33.2 സെല്‍ഷ്യസാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില. ഇത് വരും ദിവസങ്ങളില്‍ പുതിയ റെക്കോര്‍ഡുകള്‍ക്ക് വഴിമാറും.