യു.കെ.വാര്‍ത്തകള്‍

വിമതര്‍ക്ക് കീഴടങ്ങി സ്റ്റാര്‍മര്‍; ആനുകൂല്യങ്ങള്‍ വെട്ടാനുള്ള പദ്ധതി ഉപേക്ഷിച്ച് വെല്‍ഫെയര്‍ ബില്‍ പാസാക്കി

ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നാം വര്‍ഷം തികയ്ക്കുമ്പോള്‍ പ്രതിച്ഛായ നഷ്ടമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വെല്‍ഫെയര്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയ സുപ്രധാനമായ ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഒഴിവാക്കി ലേബര്‍ വിമത നീക്കം ഒഴിവാക്കേണ്ട സ്ഥിതി വന്നതാണ് പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയായത്.

കോമണ്‍സില്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ സ്വന്തം എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍വി സമ്മാനിക്കുമെന്ന അവസ്ഥ എത്തിയതോടെയാണ് കീര്‍ സ്റ്റാര്‍മര്‍ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായത്. വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ ബില്‍ സഭയില്‍ പാസായി. പൊതുഖജനാവില്‍ 5 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് സൃഷ്ടിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉപേക്ഷിച്ചതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് നികുതി വീണ്ടും കൂട്ടേണ്ടതായി വരും.

വീക്കെന്‍ഡില്‍ വാര്‍ഷികം ആഘോഷമാക്കാന്‍ ഇരിക്കവെ നേരിട്ട തിരിച്ചടി സ്റ്റാര്‍മര്‍ക്ക് ആഘാതമാണ്. ഒരിളവും ബില്ലില്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും വിമതപക്ഷം എതിര്‍പ്പ് ശക്തമാക്കിയതോടെ പരാജയം രുചിക്കുമെന്ന് ഗവണ്‍മെന്റ് വിപ്പുമാര്‍ സൂചന നല്‍കി. ബില്‍ അവതരിപ്പിക്കാന്‍ 90 മിനിറ്റ് മാത്രം അവശേഷിക്കുമ്പോള്‍ പേഴ്‌സണ്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് നിബന്ധന കര്‍ശനമാക്കാനുള്ള പദ്ധതിയും ഗവണ്‍മെന്റ് ഉപേക്ഷിച്ചു.

ഈ മാറ്റങ്ങളുടെ ബലത്തില്‍ 260-നെതിരെ 335 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. എന്നിട്ടും 49 ലേബര്‍ എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അടുത്ത ആഴ്ച ബില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കാത്ത പക്ഷം മറുകണ്ടം ചാടുമെന്ന് ചില എംപിമാര്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions