കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഭക്ഷണം നല്‍കി കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 41 കാരനായ പുരുഷനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ബെര്‍ക്ക്‌ഷെയറിലെ എയ്ല്‍സ്ബറിയിലുള്ള ബക്കിങ്ഹാം പാര്‍ക്ക് കമ്യൂണഇറ്റി സെന്ററിലാണ് സംഭവം നടന്നത്. തുടര്‍ന്ന് കമ്യൂണിറ്റി സെന്ററിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്ന് തെയിംസ് വാലി പൊലീസ് അഭ്യര്‍ത്ഥിച്ചു. അറസ്റ്റ് നടന്നെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. വാട്ടര്‍മീഡില്‍ നിന്ന് അറസ്റ്റ് ചെയ്തയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.