യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ കൊടും ചൂട് 38 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഓഫീസ്; ഉഷ്‌ണതരംഗം ആഴ്ചകള്‍ തുടരും

കേരളത്തിലെ കൊടും വേനലിനെ വെല്ലുന്നവിധം ബ്രിട്ടനിലെ കൊടും ചൂട് ആഴ്ചകള്‍ തുടരുമെന്ന് മെറ്റ് ഓഫീസ്. മുന്‍ ഉഷ്ണ തരംഗങ്ങളേക്കാള്‍ തീവ്രമായിരിക്കും ഇത്. താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു മാത്രമല്ല, ആഴ്ചകളോളം അത് തുടരുകയും ചെയ്യും. ഈ വര്‍ഷത്തേ ഏറ്റവും ചൂടേറിയ ദിവസം യുകെ അനുഭവിച്ചത് ജൂലൈ 1 ചൊവ്വാഴ്ചയായിരുന്നു. അന്ന്, കെന്റിലെ ഫേവര്‍ഷാമില്‍ രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

അതേസമയം, ബ്രിട്ടന്റെ മൂന്നാമത്തെ ഉഷ്ണ തരംഗം ഇന്ന് (ബുധനാഴ്)ച) മുതല്‍ തന്നെ ആരംഭിച്ചേക്കാം എന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. യു കെയിലെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി, താപനില മൂന്ന് ദിവസം തുടര്‍ച്ചയായി 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാലാണ് ഔദ്യോഗികമായി ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെടുക. എന്നാല്‍, ഇപ്പോള്‍ വരാന്‍ പോകുന്ന ഈ ഉഷ്ണ തരംഗം ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം തുടരുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, വെയ്ല്‍സ് എന്നിവിടങ്ങളിലാകും ഇത് പ്രധാനമായും അനുഭവപ്പെടുക.

ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കുറഞ്ഞ താപനിലയേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ താപനില എത്തുമെന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ ഹീറ്റ് മാപ്പ് കാണിക്കുന്നത്. അടുത്ത രണ്ടാഴ്ചക്കാലത്തിലധികം അത് തുടരും. ജൂലൈ 23 ന് തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ബി ബി സിയുടെ കാലാവസ്ഥ പ്രവചനത്തിലും പറയുന്നത് വരും ദിവസങ്ങളില്‍ ലണ്ടന്‍ നഗരം ചുട്ടുപൊള്ളും എന്ന് തന്നെയാണ്. തലസ്ഥാന നഗരത്തില്‍ നിന്നും അല്പം വടക്കുമാറിയായിരിക്കും പുതിയ ഉഷ്ണ തരംഗത്തിന്റെ പ്രഭവ കേന്ദ്രം.

രണ്ടാഴ്ചയിലധികം നീണ്ടു നിന്നേക്കാവുന്ന ഉഷ്ണ തരംഗം എന്‍ എച്ച് എസ്സിന് മേല്‍ സമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടിയ താപനില വൃദ്ധരേയും, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെയും പ്രതികൂലമായി ബാധിക്കുമെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളിലും കൂടിയ താപനില തുടരുമെന്നതിനാല്‍, മതിയായ ഉറക്കം ലഭിക്കാതെ ക്ലേശിക്കേണ്ടതായി വരും. ഇത് കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ ആരോഗ്യ നിലയെ ബാധിച്ചേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2022 ജൂലൈ 19 ന് ആയിരുന്നു. അന്ന്, ലിങ്കണ്‍ഷയറിലെ കോനിംഗ്‌സ്ബറിയില്‍ രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതിനിടയില്‍, ഹൈലാന്‍ഡ്‌സ്, മൊറേ, സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കാട്ടു തീ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions