ഇംഗ്ലീഷ് ചാനല്‍ കടന്നു ചെറു ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ചിലരെ ഫ്രാന്‍സിലെക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും.
സംസ്ഥാന സന്ദര്‍ശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതിയിലൂടെ തടയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കണക്ക് സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
മനുഷ്യകടത്തുകാര്‍ക്ക് തിരിച്ചടിയാകും പുതിയ കരാര്‍. 2018 മുതല്‍ 170000 ല്‍ അധികം ആളുകള്‍ ചെറിയ ബോട്ടുകളില്‍ യുകെയിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതു റെക്കോര്‍ഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറു മാസങ്ങളില്‍ 20000 പേര്‍ ആണ് യുകെയില്‍ അനധികൃതമായി എത്തിയത്.
കുടിയേറ്റം തടയാന്‍ ഇരു രാജ്യങ്ങളും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പരിശോധന കൂടുതല്‍ കര്‍ശനമാക്കും.