പടിഞ്ഞാറന്‍ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തായിരുന്നു അക്രമം. സംഭവം നടന്നയുടനെ ഇരയായ 24 വയസുകാരന് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും അയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരോ അതിഥികളോ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കള്‍ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികള്‍ക്കും, ഹാരോഡ്‌സ്, ഹൈഡ് പാര്‍ക്ക് പോലുള്ള ലാന്‍ഡ്‌മാര്‍ക്കുകള്‍ക്കും പേരുകേട്ടതാണ്.