യു.കെ.വാര്‍ത്തകള്‍

സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി 2 വയോധികര്‍ കൊല്ലപ്പെട്ടു

സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി അന്തേവാസികളായ രണ്ട് വയോധികരായ സ്ത്രീകള്‍ കൊല്ലപ്പെട്ടു. 90 ഉം 80 വയസുള്ള രണ്ട് അന്തേവാസികളാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഹൈ ക്ലിഫ് കെയര്‍ ഹോമില്‍ ആണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തില്‍ പരുക്ക് പറ്റി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ആണ് ഇടിച്ചുകയറിയത്. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന ഒരു ബിഎംഡബ്ല്യു കാറാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ 21 വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മേല്‍ നരഹത്യ കൂടി ചുമത്തിയതായി പോലീസ് അറിയിച്ചു.

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അപകടത്തില്‍ പെട്ട കാര്‍ ന്യൂ കാസിലിലെ ഫെന്‍ ഹാം പ്രദേശത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് പിന്നീട് അറിയിച്ചു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions