ലണ്ടന്‍: ദിനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ദിനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET: DISCOVERING DINOSAURS' എക്‌സിബിഷനിലൂടെ.
എക്‌സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടും. ഭീമാകാരന്മാരായ ദിനോസറിന്റെ തൊട്ടടുത്ത് നിന്ന് അതിന്റെ വലുപ്പവും ഭീകരതയും മനസ്സിലാക്കാവുന്ന സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി സിസ്റ്റം ഉപയോഗിച്ചുള്ള ഈ പ്രദര്‍ശനം ദിനോസറിന്റെ ലോകത്തേക്ക് കാണികളെ എത്തിക്കുന്നു. വളരെ മികച്ച ഗ്രാഫിക്‌സും 3D ആനിമേഷനും സൗണ്ട് സിസ്റ്റങ്ങളും യഥാര്‍ത്ഥ ദിനോസറിന് തൊട്ടടുത്തു നില്‍ക്കുന്ന അനുഭവം നല്‍കി കാണികളെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല. 'UNIVERSAL PICTURES ന്റെ JURASSIC WORLD; REBIRTH' ട്രെയിലറും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദിനോസറുകളുടെ ചലനങ്ങള്‍ പുനര്‍സൃഷ്ടിച്ച ഈ ട്രെയിലറിന് ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലണ്ടനിലെ ദിനോസര്‍ എക്‌സിബിഷന്‍ നവംബര്‍ 2 വരെ നീണ്ടു നില്‍ക്കും.