യു.കെ.വാര്‍ത്തകള്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്‌സിറ്റികള്‍ തുറന്നിടണമെന്ന് സ്റ്റാര്‍മറോട് ലണ്ടന്‍ മേയര്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്.

ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.

ഈ മാറ്റങ്ങള്‍ മൂലം യുകെയില്‍ പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ കഴിയുന്ന സമയം രണ്ട് വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചിരുന്നു. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും യൂണിവേഴ്‌സിറ്റികള്‍ നേടുന്ന വരുമാനത്തിന് പുതിയ നികുതിയും ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്.

2024 ജനുവരിയില്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികള്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന് നടപടി ശക്തമാക്കുകയാണ് ലേബര്‍. എന്നാല്‍ പുതിയ നികുതികള്‍ യുവാക്കള്‍ ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ എത്തുന്നതില്‍ നിന്നും വിലക്കുമെന്ന് മേയര്‍ സാദിഖ് ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത സമ്മര്‍ദമായി മാറും. ആഗോള നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പിന്‍വാങ്ങുന്നത് സാമ്പത്തിക മേഖലയ്ക്കും തിരിച്ചടിയാകും. വളര്‍ച്ചയെ മെല്ലെപ്പോക്കിലാക്കി, യുകെയില്‍ ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കും, ഖാന്‍ ആരോപിച്ചു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions