യു.കെ.വാര്‍ത്തകള്‍

മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിച്ച് എട്ട് കുഞ്ഞുങ്ങള്‍; നേട്ടവുമായി ന്യൂകാസില്‍ സര്‍വകലാശാല ശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവാകുന്ന നേട്ടവുമായി യുകെ. മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിക്കുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. മൈറ്റോകോണ്‍ഡ്രിയല്‍ രോഗം എന്ന അപൂര്‍വവും മാരകവുമായ അവസ്ഥ കുടുംബങ്ങളില്‍ കൈമാറിവരുന്നത് ഒഴിവാക്കാന്‍ ഈ പുതിയ രീതി വഴി സാധിക്കും. ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നുള്ള അണ്ഡവും ബീജവും ആരോഗ്യമുള്ള ഒരു സ്ത്രീ ദാതാവില്‍ നിന്നുള്ള രണ്ടാമത്തെ അണ്ഡവും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ചെറിയ ഭാഗങ്ങളിലെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ മാറ്റിസ്ഥാപിക്കുക എന്നതാണ് പ്രക്രിയയുടെ ലക്‌ഷ്യം. മൈറ്റോകോണ്‍ഡ്രിയ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകുകയോ, ജനിച്ച ഉടന്‍ തന്നെ മരിക്കാനോ സാധ്യത ഉണ്ട്.


അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗമാണ് മൈറ്റോകോണ്‍ഡ്രിയല്‍ രോഗം. ഇത് ഓരോ 5,000 കുഞ്ഞുങ്ങളിലും ഒരാളെ ബാധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിന് ക്ഷതം, ഹൃദയസ്തംഭനം, പേശി ബലഹീനത, അന്ധത എന്നിവയ്ക്ക് കാരണമാകും. ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ രീതി, അമ്മയുടെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ നീക്കം ചെയ്ത് ദാതാവില്‍ നിന്ന് ആരോഗ്യമുള്ളവ പകരം മാറ്റി വയ്ക്കുന്നു. മാതാപിതാക്കളുടെ ഡിഎന്‍എ പിന്നീട് ദാതാവിന്റെ ആരോഗ്യകരമായ ഭ്രൂണത്തിലേക്ക് മാറ്റും. മാതാപിതാക്കളില്‍ നിന്നുള്ള ഡിഎന്‍എയുടെ 99.9% ത്തിലധികവും ദാതാവില്‍ നിന്ന് 0.1% വും ഡിഎന്‍എ ഉപയോഗിച്ചാണ് കുഞ്ഞ് വളരുന്നത്. യുകെയില്‍ 10 വര്‍ഷമായി ഈ സാങ്കേതികവിദ്യ നിയമപരമാണെങ്കിലും, ഈ പ്രക്രിയ വഴി ജനിക്കുന്ന ആദ്യ കുട്ടികളാണ് ഇവര്‍.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions