കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധനം നടപ്പാക്കിയേക്കും
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ പറഞ്ഞു. കടുത്ത നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രായപരിധി പരിശോധനാ നിയങ്ങള്‍ ജൂലൈ അവസാനം തുടങ്ങും. കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
എഐ ഉള്‍പ്പെടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് സുരക്ഷാ ഭീഷണി കൂടുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുക.
കുട്ടികള്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ദോഷകരമാണോ എന്നു കണ്ടുപിടിക്കാന്‍ സാങ്കേതിക സഹായം തേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
തെരഞ്ഞെടുപ്പ് പത്രികയില്‍ ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിലൊന്നായിരുന്നു കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ. പുതിയ നിയമങ്ങള്‍ ശക്തമാക്കി അവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
നിയമ നിര്‍മ്മാണം കൊണ്ടുവന്ന് സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌കൂളില്‍ നിരോധിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ ഫോണ്‍ കൊണ്ടുപോകുന്നതില്‍ വലിയ എതിര്‍പ്പാണ് ഉയരുന്നത്. വിഷയത്തില്‍ മികച്ച തീരുമാനങ്ങളെടുക്കുമെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു.