യു.കെ.വാര്‍ത്തകള്‍

ഇനി മഴയുടെ ഊഴം; ലണ്ടനിലും, സൗത്ത് ഇംഗ്ലണ്ടിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ആംബര്‍ അലേര്‍ട്ട്; വെള്ളപ്പൊക്ക മുന്നറിയിപ്പ്


ഏതാനും ആഴ്ചകളായുള്ള ചൂടിന് പിന്നാലെ യുകെയില്‍ മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിച്ച് ലണ്ടനിലും, സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ആംബര്‍ അലേര്‍ട്ട് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങള്‍ക്കായി മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, യാത്രാ തടസ്സങ്ങള്‍ക്കും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സ്‌കോട്ട്‌ലണ്ടില്‍ വൈകുന്നേരം 4 മുതല്‍ ഞായറാഴ്ച ഉച്ച വരെ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. ഇന്നത്തെ ആംബര്‍ മുന്നറിയിപ്പ് ഹാംപ്ഷയര്‍ മുതല്‍ കെന്റിലും, കേംബ്രിഡ്ജിലും ഉള്‍പ്പെടെ ലണ്ടനിലെ എല്ലാ ഭാഗത്തും പ്രാബല്യത്തിലുണ്ട്.

ആംബര്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍ 20 മുതല്‍ 30 എംഎം വരെ മഴ പെയ്യുമെന്നാണ് സൂചന. ശക്തമായ മഴ തുടരുന്ന മേഖലകളില്‍ ഇത് 90 എംഎം വരെ ഏതാനും മണിക്കൂറില്‍ ഉയരാം.

റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ചില പ്രദേശങ്ങള്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇത് ട്രെയിന്‍, ബസ് സേവനങ്ങള്‍ റദ്ദാകാന്‍ ഇടയാക്കും. പവര്‍കട്ടിനും സാധ്യത കൂടുമെന്നാണ് അറിയിപ്പ്. വീടുകളിലും, ബിസിനസ്സുകളെയും വെള്ളക്കെട്ട് ബാധിക്കാന്‍ ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions