പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്‌സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടനില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സിയോണ്‍ കണ്‍സള്‍ട്ടിങ് ലിമിറ്റഡ് യൂറോപ്പ് ആന്‍ഡ് യുകെ സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് എന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു .
ജോലി വാഗ്ദാനം ചെയ്ത് 9 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.