യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ ദുരന്തം: പല ബ്രിട്ടീഷ് കുടുംബങ്ങള്‍ക്കും ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍; ഒന്നിലേറെ മൃതദേഹ ഭാഗങ്ങള്‍!

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം നടന്നിട്ട് ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. എന്നാല്‍ ആ കാത്തിരിപ്പ് കൂടുതല്‍ കണ്ണീരിലേക്ക് നയിക്കുന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോള്‍ നേരിടുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള ചില കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതാണ് പ്രതിസന്ധിയാകുന്നത്.

പ്രിയപ്പെട്ടവരുടേതെന്ന് കരുതി ബ്രിട്ടനിലേക്ക് അയച്ച പെട്ടികള്‍ തുറക്കുമ്പോഴാണ് ആളുമാറിയതായി മനസ്സിലാക്കുന്നത്. ഇത് കുടുംബങ്ങളുടെ ഹൃദയവ്യഥ വേദന ഇരട്ടിപ്പിക്കുകയാണ്. തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്.

ഇതിന് പുറമെ കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ശവപ്പെട്ടിയില്‍ ഒന്നിലേറെ ആളുകളുടെ മൃതദേഹ ഭാഗങ്ങള്‍ അബദ്ധത്തില്‍ പെട്ടിരുന്നു. ഇതോടെ അപരിചിതമായ മൃതദേഹം ഇതില്‍ നിന്നും മാറ്റേണ്ട അവസ്ഥയും വന്നു. വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ ഡോ. ഫിയോണ വില്‍കോക്‌സ് ബ്രിട്ടനിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പരിശോധിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അബദ്ധങ്ങള്‍ തിരിച്ചറിയുന്നത്.

മൃതദേഹങ്ങള്‍ മാറിപ്പോകുന്നത് പോലുള്ള വീഴ്ചകള്‍ കുടുംബങ്ങളെ അനിശ്ചിതാവസ്ഥയില്‍ കൊണ്ടെത്തിക്കുകയാണ്. രണ്ട് വിഷയങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. കൊല്ലപ്പെട്ടവരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions