യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടു; 99% ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നികുതിയില്ല, വിസാ ചട്ടങ്ങളില്‍ ഇളവ്

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട ഉഭയകക്ഷിചര്‍ച്ചകള്‍ക്കും നയതന്ത്ര വിലപേശലുകള്‍ക്കുംശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇതോടൊപ്പം അടുത്ത പത്തുവര്‍ ഷം സമഗ്ര പങ്കാളിത്തക്കരാര്‍ നടപ്പാക്കുന്നതിനുള്ള വിഷന്‍ 2035 എന്ന ദര്‍ശനരേഖയും ലണ്ടനില്‍ പുറത്തിറക്കി.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്‌കോച്ച് വിസ്‌കിയുടെ തീരുവ ഉടനടി 150% ല്‍ നിന്ന് 75% ആയും 10 വര്‍ഷത്തിനുള്ളില്‍ 40% ആയും കുറയും.

100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. ഇന്ത്യയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനനിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. സ്വതന്ത്രവ്യാപാരക്കരാറിലൂടെ ഉത്പന്നങ്ങള്‍ക്ക് വിപണിയുടെ വാതില്‍തുറക്കുകയാണ് ഇന്ത്യയും യുകെയും. ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍, ഓട്സ്, ഭക്ഷ്യ എണ്ണ എന്നിവയെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.

മൂന്നുവര്‍ഷത്തേക്കുവരെ യുകെയിലെത്തുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും സാമൂഹികസുരക്ഷാ സംഭാവന നല്‍കുന്നതില്‍ ഇളവ് കിട്ടും. ബിരുദങ്ങള്‍ അംഗീകരിക്കും. വിസാ ചട്ടങ്ങളില്‍ ഇളവുനല്‍കും.

ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും.

സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാര്‍. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.

ബ്രക്‌സിറ്റിന് ശേഷം വ്യാപാരബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുടെ വ്യാപാര വിപണി തുറന്നുകിട്ടുന്ന സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കൂടി ശക്തമായതോടെ ബ്രിട്ടന് ഇന്ത്യയുമായുള്ള കരാര്‍ സുപ്രധാനമായി മാറിയിരുന്നു.

മുന്‍ ടോറി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ കരാര്‍ നേടിയെടുത്തത് ബ്രിട്ടന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടെ വലിയ നേട്ടമാണ്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പുറമെ ചാള്‍സ് രാജാവിനെയും പ്രധാനമന്ത്രി മോദി കാണുന്നുണ്ട്. ബ്രിട്ടന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താനുള്ള അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ ചര്‍ച്ചകളില്‍ വിലപേശി നേടിയത് ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുകളും, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് അംഗീകാരവും, യുകെയില്‍ തല്‍ക്കാലമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ഇളവുകളുമാണ്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions