ഇംഗ്ലണ്ടിലും വെയില്‍സിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എട്ട് സ്ത്രീകളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിനോ, ഗാര്‍ഹിക പീഡനത്തിനോ, പിന്തുടരലിനോ ഇരയായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നടത്തിയ ക്രൈം സര്‍വേയുടെ ഭാഗമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചു.
16 വയസും അതില്‍ കൂടുതലുമുള്ള 5.2 ദശലക്ഷം ആളുകള്‍ (10.6%) ഈ തരത്തിലുള്ള ഒന്നോ അതിലധികമോ കുറ്റകൃത്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് സര്‍വേ കണ്ടെത്തി - എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 8.4% നെ അപേക്ഷിച്ച് കൂടുതലാണ് (12.8%).
ഒരു ദശാബ്ദത്തിനുള്ളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ (VAWG) പകുതിയായി കുറയ്ക്കുക എന്ന സര്‍ക്കാരിന്റെ അഭിലാഷം നിരീക്ഷിക്കാന്‍ സഹായിക്കണമെന്ന് ഹോം ഓഫീസ് (VAWG) ആവശ്യപ്പെട്ടതിന് ശേഷം, മൂന്ന് കുറ്റകൃത്യങ്ങളുടെയും സംയോജിത വ്യാപനത്തിന്റെ കണക്ക് ഒഎന്‍എസ് നല്‍കുന്നത് ഇതാദ്യമാണ്.
ഈ വര്‍ഷം അവസാനത്തോടെ, മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം ഇത് എങ്ങനെ ഉപയോഗിക്കുമെന്നതിനെക്കുറിച്ച് ഹോം ഓഫീസ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കും.
സര്‍ക്കാരിന്റെ ദൗത്യത്തിന്റെ" ഭാഗമായാണ് പുതിയ ഡാറ്റാസെറ്റ് തയ്യാറാക്കിയതെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
"അതുകൊണ്ടാണ് ഞങ്ങള്‍ 999 കണ്‍ട്രോള്‍ റൂമുകളില്‍ ഗാര്‍ഹിക പീഡന വിദഗ്ധരെ നിയമിക്കാന്‍ തുടങ്ങിയത്, നമ്മുടെ തെരുവുകളില്‍ എല്ലാവര്‍ക്കും സുരക്ഷിതത്വം അനുഭവിക്കാന്‍ അവകാശമുണ്ട്,'- അവര്‍ പറഞ്ഞു.
സര്‍വേയില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന്റെ വ്യക്തിഗത വിശകലനം സൂചിപ്പിക്കുന്നത്:
2.9% (ഏകദേശം 1.4 ദശലക്ഷം ആളുകള്‍) പിന്തുടരല്‍ അനുഭവിച്ചു
7.8% (ഏകദേശം 3.8 ദശലക്ഷം ആളുകള്‍) ഗാര്‍ഹിക പീഡനം അനുഭവിച്ചു
1.9% (ഏകദേശം 900,000 ആളുകള്‍) ലൈംഗികാതിക്രമം അനുഭവിച്ചു
8.6% (ഏകദേശം 4.2 ദശലക്ഷം ആളുകള്‍) ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിച്ചു
അതേസമയം, വ്യാഴാഴ്ച പുറത്തിറക്കിയ കുറ്റകൃത്യ സര്‍വേയിലെ പ്രത്യേക കണക്കുകള്‍ സൂചിപ്പിക്കുന്നത് മാര്‍ച്ച് വരെയുള്ള വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ 9.4 ദശലക്ഷം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് - മുന്‍ വര്‍ഷത്തേക്കാള്‍ 7% വര്‍ധന രേഖപ്പെടുത്തി.
ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 16ന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കില്‍ നടത്തിയ സെന്‍സിറ്റി സര്‍വ്വെയിലും ഇത് വ്യക്തമായിരുന്നു.പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെയോ, ഗവണ്‍മെന്റിനെയോ വിശ്വസിക്കുന്നില്ലെന്നും സര്‍വെയില്‍ സ്ത്രീകള്‍ വ്യക്തമാക്കുന്നു.
ഈ പ്രശ്‌നം അനുദിനം കൂടുതല്‍ മോശമായി വരികയാണെന്നാണ് സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചത്. വന്‍തോതിലുള്ള, ഗുരുതരമായ ലൈംഗിക അതിക്രമങ്ങളും, അപമാനങ്ങളും നിയന്ത്രിക്കാന്‍ നിയമപാലകരും, ഗവണ്‍മെന്റും ശ്രമിച്ച് വരികയാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം അതിക്രമങ്ങള്‍ നേരിടുകയോ, നേരിട്ടവരെ അറിയുകയോ ചെയ്യാമെന്ന് 69 ശതമാനം സ്ത്രീകള്‍ സര്‍വ്വെയില്‍ രേഖപ്പെടുത്തിയത് ഈ ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.
55 വയസിന് മുകളിലുള്ള സ്ത്രീകളില്‍ 55 ശതമാനം ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍, 16-34 പ്രായവിഭാഗത്തിലും, 25-54 പ്രായവിഭാഗത്തിലും 74 ശതമാനം പേരാണ് ഈ അവസ്ഥ വെളിപ്പെടുത്തിയത്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് നാലിലൊന്ന് സ്ത്രീകളും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് കൂടുതലായെന്ന് 42 ശതമാനം പേര്‍ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസും പരാജയപ്പെടുകയാണ്.