രോഗികള്‍ക്കും എന്‍എച്ച്എസിനും ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്ന്മുതല്‍. എന്‍എച്ച്എസിലെ നിലവിലെ പ്രതിസന്ധി മനസിലാക്കണമെന്നും ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധന നടപ്പാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതിനിടെ യൂണിയനുകളും കര്‍ശന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്നു മുതല്‍ നീളുന്ന സമരം ജനങ്ങളെ സാരമായി ബാധിക്കുമെന്നുറപ്പാണ്. 50000 ഡോക്ടര്‍മാര്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകുമോ എന്ന് സംശയമാണ്.
ഡോക്ടര്‍മാരുടെ തീരുമാനത്തില്‍ ജനം പ്രതിഷേധത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നു.രോഗികള്‍ക്ക് വലിയ ദുരിതമാകുമിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ച സമയത്ത് നല്ല അഭിപ്രായം പങ്കുവയ്ക്കുന്നവര്‍ ചര്‍ച്ചയ്ക്ക് ശേഷം നിലപാടുകള്‍ മാറ്റുകയാണെന്ന് യൂണഇയനെ വിമര്‍ശിച്ച് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
ഇനിയൊരു ശമ്പള വര്‍ദ്ധനവു ഉടന്‍ സര്‍ക്കാരിന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.