യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റുകാരുടെ 1.7 മില്ല്യണ്‍ പൗണ്ട് തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിച്ചുമാറ്റി

ജീവിക്കാന്‍ സഹായം ആവശ്യമുള്ളവരുടെ ബെനഫിറ്റുകളില്‍ കൈയിട്ട് വാരി തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഡിസെബിലിറ്റി ക്ലെയിമുകാര്‍ എന്നിവരുടെ 1.7 മില്ല്യണ്‍ പൗണ്ടാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം മാത്രം അടിച്ചുമാറ്റിയത്.

വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് പണം തട്ടിപ്പിലൂടെ കൈക്കലാക്കിയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2024-25 വര്‍ഷം ജീവനക്കാരുടെ മോഷണം സംബന്ധിച്ച് 25 അന്വേഷണങ്ങള്‍ നടന്നു. ഇതില്‍ 1,713,809.18 പൗണ്ടിന്റെ നഷ്ടമാണ് കണ്ടെത്തിയത്.

ശമ്പളവും, ചെലവും സംബന്ധിച്ച 22 അന്വേഷണങ്ങളിലായി 43,886.76 പൗണ്ടിന്റെ തട്ടിപ്പും പുറത്തുവന്നു. തട്ടിപ്പും, പിഴവുകളും മൂലം ആകെ നഷ്ടമായ തുക ഏകദേശം 9.5 ബില്ല്യണ്‍ പൗണ്ടാണ്. ബെനഫിറ്റ് തട്ടിപ്പുകള്‍ ഒതുക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഈ കണ്ടെത്തല്‍ വലിയ തിരിച്ചടിയാണ്.

വെല്‍ഫെയര്‍ ബില്‍ നിയന്ത്രിക്കാന്‍ പാടുപെടുമ്പോഴാണ് ഈ തട്ടിപ്പും, അനാസ്ഥയും പുറത്തു വരുന്നത്. ജനങ്ങള്‍ അനാവശ്യമായി ബെനഫിറ്റുകളെ ആശ്രയിക്കുന്നത് മൂലം ഗവണ്‍മെന്റിനും, നികുതിദായകര്‍ക്കും വലിയ ഭാരമാണ് ചുമക്കേണ്ടി വരുന്നത്.

വൈകല്യങ്ങളുടെ പേരില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ പിന്നീട് ജോലിക്ക് പോകാത്ത അവസ്ഥയിലേക്ക് നയിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions