യാത്രക്കാരുമായി വിമാനം പുറപ്പെടവേ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരന്‍. ല്യൂട്ടനില്‍ നിന്നും ഗ്ലോസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. പൊലീസെത്തി 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ പുറക് ഭാഗത്ത് നിന്ന് വിമാനം താഴെയിറക്കുക, വിമാനത്തിലെ ബോംബ് കണ്ടെത്തുക എന്നു വിളിച്ചു പറഞ്ഞു. അമേരിക്ക തുലയട്ടെ, ട്രംപ് തുലയട്ടെ, അള്ളാഹു അക്ബര്‍ എന്നു മൂന്നുതവണയും വിളിച്ചുപറഞ്ഞു. ഉടന്‍ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴ്ടക്കി നിലത്ത് കിടത്തി. മറ്റൊരാള്‍ വന്ന് മുകളില്‍ ഇരുന്നു.
ഇയാള്‍ ആരെന്നോ ബാഗില്‍ എന്തെന്നോ യാത്രക്കാര്‍ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു. യാത്രക്കാര്‍ തന്നെ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തി. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയയുടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.
പഴ്‌സും ഫോണും മടക്കി തരാന്‍ ഇയാള്‍ വിളിച്ചുപറയുന്നുണ്ടായി. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. സംഭവം ഈസിജെറ്റും സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.