തങ്ങള്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് നിരോധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞു. ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ നിരോധിക്കാനായി നിയമ ഭേദഗതി കൊണ്ടുവരുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ക്ഷമ പരീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.
18 മാസത്തിനിടെ 11 സമരങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെന്നും നിരവധി ജീവനുകള്‍ അപകടത്തിലാക്കിയെന്നും കെമി ബെയ്ഡ് നോക്ക് പറഞ്ഞു.
റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ശക്തമായ നടപടി കൊണ്ടുവരണമെന്നും സമരം നീട്ടികൊണ്ടുപോകാതെ സമരക്കാര്‍ക്കെതിരെ നടപടി വേണമെന്നും നേതാവ് ആഴശ്യപ്പെട്ടു.
ഡോക്ടര്‍മാരുടേത് സേവനമാണ്, തൊഴിലല്ല, ശമ്പള വര്‍ദ്ധനവ് എന്ന പേരില്‍ നിരന്തരമായ സമരം നടത്തുന്നവര്‍ ഇത് ആലോചിക്കണം. സര്‍ക്കാര്‍ മികച്ച ശമ്പളം തന്നെയാണ് നല്‍കുന്നത്. അനാവശ്യ സമരമാണിതെന്ന് അവര്‍ പറഞ്ഞു.
ആയിരക്കണക്കിന് ശസത്രക്രിയകളാണ് സമരം മൂലം റദ്ദാക്കിയത്. രോഗികള്‍ കടുത്ത ദുരിതത്തിലാണ്.എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു.