യു.കെ.വാര്‍ത്തകള്‍

ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്

യുകെയില്‍ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ കൂടിവരുകയാണ്. ഇതിന്റെ ഭാഗമായി പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലീസ് സേനകള്‍, പ്രത്യേകിച്ച് മെട്രോപൊളിറ്റന്‍ പോലീസ്, ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (LFR) ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തിരയുന്ന ആളുകളെ പോലീസ് ഡേറ്റാബേസുകളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് തിരിച്ചറിയുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനകം തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെറ്റ് പോലീസ് 1,000 അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രോപൊളിറ്റന്‍ പോലീസ്, ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (LFR) സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ബജറ്റ് ക്ഷാമം കാരണം സേന പുനഃക്രമീകരിക്കുന്നതിനിടെ 1,400 ഉദ്യോഗസ്ഥരെയും 300 ജീവനക്കാരെയും സേന വെട്ടി കുറച്ചിരുന്നു. നിലവില്‍ രണ്ട് ദിവസങ്ങളിലായി ആഴ്ചയില്‍ നാല് തവണ ഉപയോഗിക്കുന്ന ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ അഞ്ച് ദിവസങ്ങളിലായി ആഴ്ചയില്‍ 10 തവണ വരെ ഉപയോഗിക്കും. ആഗസ്റ്റ് മാസത്തെ ബാങ്ക് അവധി കാലത്ത് വരാനിരിക്കുന്ന നോട്ടിംഗ് ഹില്‍ കാര്‍ണിവലിലും ഇതായിരിക്കും ഉപയോഗിക്കുക.

എന്നാല്‍ പോലീസ് സേനയുടെ പുതിയ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് ശരിയായ നിയന്ത്രണമില്ലെന്നും ഇത് ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്നും ലിബര്‍ട്ടിയില്‍ നിന്നുള്ള ചാര്‍ലി വെല്‍ട്ടണ്‍ പറഞ്ഞു. പൊതു ക്രമസമാധാന കുറ്റകൃത്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 48 ല്‍ നിന്ന് 63 ആയി പോലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നങ്ങളുമായും പരിസ്ഥിതി ആക്ടിവിസവുമായും ബന്ധപ്പെട്ട പ്രതിഷേധങ്ങളിലെ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവാണ് ഈ നടപടിക്ക് കാരണം.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions