യു.കെ.വാര്‍ത്തകള്‍

ശമ്പളവര്‍ധന തള്ളി പത്തില്‍ ഒന്‍പത് നഴ്‌സുമാരും; സമരം അടിച്ചേല്‍പ്പിക്കാതെ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ആര്‍സിഎന്‍

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കു നാമമാത്ര ശമ്പളവര്‍ദ്ധന നല്‍കി തൃപ്തിപ്പെടുത്താമെന്ന സര്‍ക്കാര്‍ നീക്കം തള്ളി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍. പത്തില്‍ ഒന്‍പത് നഴ്‌സുമാരും ഈ വര്‍ഷത്തേക്ക് അനുവദിച്ച 3.6% ശമ്പളവര്‍ദ്ധന തള്ളുന്നതായി രേഖപ്പെടുത്തി. ശമ്പളം മെച്ചപ്പെടുത്താന്‍ തയ്യാറാകാത്ത പക്ഷം ഈ വര്‍ഷം തന്നെ സമരത്തിന് ഇറങ്ങുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി. അതിനിടയാകാതെ പരിഹരിക്കാനാണ് നിര്‍ദ്ദേശം.

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സൂചനാ വോട്ടിംഗില്‍ 91 ശതമാനം പേരും 3.6 ശതമാനം വര്‍ദ്ധന അപര്യാപ്തമെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു ബാലറ്റിംഗ് കൂടി നടത്തിയ ശേഷം മാത്രമാണ് നഴ്‌സുമാര്‍ സമരമുഖത്തേക്ക് ഇറങ്ങുക. ഇതിന് മുന്‍പ് ഗവണ്‍മെന്റിന് ഓഫര്‍ മെച്ചപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള അവസരമുണ്ട്.

സമ്മര്‍ ഉപയോഗിച്ച് നഴ്‌സിംഗ് ജോലിക്കാരില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുകയോ, അല്ലെങ്കില്‍ തുടര്‍ന്നുള്ള സമരങ്ങള്‍ നേരിടുകയോ ചെയ്യാനാണ് മന്ത്രിമാരോട് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടന്‍, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ മന്ത്രിമാര്‍ക്ക് നഴ്‌സുമാര്‍ ഓഫര്‍ തള്ളിയത് തിരിച്ചടിയാണ്.

29% വര്‍ദ്ധന ചോദിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നതിനിടെയാണ് നഴ്‌സുമാരും അരയും, തലയും മുറുക്കി രംഗത്തിറങ്ങുന്നത്. മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ യൂണിയനുകളും ശമ്പളവര്‍ദ്ധനവില്‍ നിരാശരാണ്.

'വന്‍തോതില്‍ വേക്കന്‍സികള്‍ ബാക്കി കിടക്കുകയും, വര്‍ഷങ്ങളോളം ശമ്പളം നഷ്ടം വരികയും, കരിയര്‍ പുരോഗതി ഇല്ലാതാകുകയും ചെയ്ത് കിടക്കുന്ന പ്രൊഫഷണ്‍ മെച്ചപ്പെടുത്താന്‍ 3.6% വര്‍ദ്ധന മതിയാകില്ലെന്നാണ് ആര്‍സിഎന്‍ നടത്തിയ ഏറ്റവും വലിയ കണ്‍സള്‍ട്ടേഷനില്‍ 91% നഴ്‌സുമാര്‍ അറിയിച്ചിരിക്കുന്നത്', ആര്‍സിഎന്‍ വ്യക്തമാക്കി.

റസിഡന്റ് ഡോക്ടര്‍മാരുടെ 5അഞ്ച് ദിന പണിമുടക്കില്‍ തന്നെ എന്‍എച്ച്എസ് വലഞ്ഞിരുന്നു. പണിമുടക്ക് എന്‍എച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതില്‍ ബാധിക്കുന്നുണ്ട്

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions