ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വര്‍ഷം ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 2,01,000 വീടുകള്‍ക്ക് അവരുടെ ആദ്യ എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇപിസി) ലഭിച്ചതായി ബിബിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍, പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ വര്‍ധിച്ചിട്ടുണ്ട്.
പ്ലാനിംഗ് പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നത് ലണ്ടന് പുറത്ത് പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകളുടെ എണ്ണം ജനുവരിക്കും ജൂണിനും ഇടയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധിച്ചു എന്നാണ്.
ഗൃഹ നിര്‍മ്മാണ രംഗത്ത് വലിയൊരു പ്രതിസന്ധിയായിരുന്നു പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നത് എന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും വക്താവ് അറിയിച്ചു.