മണിക്കൂറില്‍ 124 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ അംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു.
റെയില്‍, വ്യോമ ,റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ വീണതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.
ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍ത്ത്, സൗത്ത് ലങ്കാഷെയര്‍ എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. ശക്തമായ കാറ്റില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ജെറ്റ് 2 വിന്റെ ഒരു വിമാനം, കൊടുങ്കാറ്റില്‍ പെട്ട് നിലത്തിറങ്ങാന്‍ ക്ലേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശക്തമായ കാറ്റില്‍ വിമാനത്തിന്റെ ചിറകുകള്‍ ഊഞ്ഞാലില്‍ എന്നപോലെ ഇരു വശത്തേക്കും ആടുകയായിരുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. അതോടൊപ്പം റോഡുകളും പലയിടങ്ങളില്‍ അടച്ചിരുന്നു. ഇന്നലെ ആറു മണിമുതല്‍ തന്നെ ബ്രിട്ടന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുനു.
ആംബര്‍ മുന്നറിയിപ്പുണ്ടായിരുന്ന സ്‌കോട്ട്‌ലാന്‍ഡിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായിരുന്നു. അബര്‍ഡീന്‍ഷയറിലും പടിഞ്ഞാറന്‍ ഹൈലാന്‍ഡ്‌സിലും മരങ്ങള്‍ വീണും കാമ്പര്‍വാനുകള്‍ മറിഞ്ഞും റോഡ് ഗതാഗതം തടസപ്പെട്ടു. അതുപോലെ ഗ്ലാസ്‌ഗോയില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡിലെ പല ദ്വീപുകളിലേക്കുമുള്ള 2024-25 വര്‍ഷത്തെ ആറാമത്തെ പേരിട്ട കൊടുങ്കാറ്റാണ് ഫ്‌ളോറിസ്.