യു.കെ.വാര്‍ത്തകള്‍

സ്വന്തം വാടകക്കാരെ പുറത്താക്കി വീട്ടുവാടക കൂട്ടി; ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി പുറത്തായി

വാടകക്കാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും അകാരണമായി അവരെ പുറത്താക്കുന്നത് തടയുന്നതിനും ബില്‍ വരെ രൂപീകരിക്കപ്പെടുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ 'വിളവ് തിന്നുന്ന വേലി'യായി. സ്വന്തം വീട്ടില്‍ താമസിച്ച നാല് വാടകക്കാരെ തെരുവിലിറക്കി 700 പൗണ്ട് വാടക വര്‍ധിപ്പിച്ച ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി റുഷനാരാ അലി പുറത്തായി.

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തരുന്ന വാടക പോരെന്ന തോന്നലില്‍ ഇവരെ പുറത്താക്കി നിരക്ക് കൂട്ടുന്നത് പതിവുകാഴ്ചയാണ്. ഇതിനു തടിയിടാനായി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഗവണ്‍മെന്റില്‍ മന്ത്രിപദം വഹിക്കുന്ന ഒരാള്‍ തന്നെ ഇത് ചെയ്താല്‍ എന്താവും അവസ്ഥ?

ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് ഈ ഇരട്ടത്താപ്പ് പ്രകടമാക്കിയത് എന്നതാണ് ഏറെ കൗതുകകരം . എന്നാല്‍ സംഗതി പുറത്തറിഞ്ഞ് വിവാദമായതോടെ മന്ത്രി രാജിവെച്ചു. തന്റെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടകക്കാരെയാണ് റുഷനാരാ അലി പുറത്താക്കിയത്. ഇതിന് ശേഷം വാടക പ്രതിമാസം 700 പൗണ്ട് വെച്ച് കൂട്ടുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഗവണ്‍മെന്റില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് അലി അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ഖേദപ്രകടനം പോലും നടത്തിയില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും റുഷനാരാ അലി കത്തില്‍ പറയുന്നു.

മുന്‍പ് താമസിച്ചിരുന്ന വാടക്കാരെ ഒഴിപ്പിച്ച ശേഷം മന്ത്രി തന്റെ വീടുകളുടെ വാടക നൂറുകണക്കിന് പൗണ്ട് കൂട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു രാജിയില്‍ കലാശിച്ചത്. വാടക നിരക്ക് മൂലം വിഷമിക്കുന്ന വാടകക്കാര്‍ക്ക് വേണ്ടി സ്ഥിരം ശബ്ദിക്കുന്ന ആളായിരുന്നു 50-കാരി അലിയെന്നതാണ് മറ്റൊരു വസ്തുത. പ്രൈവറ്റ് റെന്റേഴ്‌സിനെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടിരുന്ന ഇവര്‍ തന്നെ സ്വയം ഇത് ചെയ്തുവെന്നതാണ് ഞെട്ടിക്കുന്ന സംഗതി.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions