വിദേശ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി യുകെ സര്‍ക്കാര്‍. യുകെയിലെ കോടതികള്‍ ശിക്ഷിച്ച വിദേശ കുറ്റവാളികളെ ഇനി നാടുകടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് അവരുടെ ജയില്‍ശിക്ഷയുടെ 39 ശതമാനത്തിന് പകരം അവരെ യുകെയില്‍ നിന്ന് നാടുകടത്താനാണ് ആലോചന. മിക്ക വിദേശ തടവുകാരേയും ശിക്ഷിക്കപ്പെട്ട് ജയിലിലിട്ടാല്‍ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് നിര്‍ദ്ദേശം നല്‍കി.
നീണ്ട ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികളും കൊലപാതകികളും ഗുരുതര കുറ്റവാളികും യുകെയില്‍ നീണ്ട ശിക്ഷ തന്നെ അനുഭവിക്കണം. വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ജയില്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടാകും. രാജ്യത്തിന് ഭീഷണിയുണ്ടാക്കുന്ന കുറ്റവാളിയാണോ എന്നതുള്‍പ്പെടെ പരിഗണിക്കും. നാടുകടത്തപ്പെട്ട കുറ്റവാളികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
ജയിലില്‍ കഴിയുന്ന വിദേശ കുറ്റവാളികള്‍ക്ക് ചെലവാക്കുന്ന പണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജയിലില്‍ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ജയിലില്‍ കുറ്റവാളികളുടെ എണ്ണം കൂടിയതും സര്‍ക്കാരിന്റെ തീരുമാനം കര്‍ശനമാക്കാന്‍ ഒരു കാരണമാണ്.