യു.കെ.വാര്‍ത്തകള്‍

വൂസ്റ്ററില്‍ 17കാരിയെ റേപ്പ് ചെയ്ത കേസില്‍ 15കാരന്‍ പിടിയില്‍

വൂസ്റ്ററില്‍ പതിനേഴുകാരിയെ റേപ്പ് ചെയ്ത കേസില്‍ 15 വയസുള്ള ആണ്‍കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൂസ്റ്ററിലെ ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൗമാരക്കാരനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ബുധനാഴ്ച കിഡ്ഡെര്‍മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രായം കാരണം നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്നത് വോര്‍സെസ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിന് അടുത്താണ്. കൂടാതെ വൂസ്റ്റര്‍ ഷോയില്‍ പങ്കെടുക്കാനായി ധാരാളം പേര്‍ എത്തിയത് കാരണം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പൈട്ടത്.

തിങ്കളാഴ്ച ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപം ഒരു സീന്‍ ഗാര്‍ഡിനെ നിയോഗിച്ചിരുന്നു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും ഫോറന്‍സിക് അന്വേഷണം നടത്തുകയും ചെയ്തു. ഈ വാര്‍ത്ത ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് മനസിലാക്കുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു. സംഭവത്തെ തങ്ങള്‍ അവിശ്വസനീയമാംവിധം ഗൗരവമായി കാണുന്നുവെന്നും എല്ലാ അന്വേഷണങ്ങളും നടത്തുന്നതായും അദ്ദേഹം അറിയിച്ചു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions