വ്യാഴാഴ്ച രാവിലെ പുറത്തുവന്ന എ ലെവല്‍ പരീക്ഷാ ഫലം കോവിഡിനു ശേഷമുള്ള മികച്ച വിജയമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ എ ലെവലില്‍ ആണ്‍കുട്ടികളാണ് മികച്ച വിജയം നേടി മുന്നിട്ടു നിന്നതെങ്കില്‍ ഇക്കുറി മികച്ച വിജയം നേടി പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പം ഉണ്ട്. പതിവുപോലെ മലയാളി കുട്ടികള്‍ അഭിമാന വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയിരിക്കുന്നത്.
എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടിയ ആല്‍ട്രിഹാം ഗ്രാമര്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എല്‍സാ ബിന്റോസൈമണ്‍ നേടിയത് മികച്ച വിജയം ആണ്. എല്‍സ യുകെയിലെ പ്രശസ്തമായ കിംഗ്‌സ് കോളേജില്‍ പ്രവേശവും നേടി.
ഗണിതം, രസതന്ത്രം, ജൈവശാസ്ത്രം, കൂടാതെ മനശ്ശാസ്ത്രം വിഷയങ്ങള്‍ ആയിരുന്നു എല്‍സ എ ലെവലില്‍ പഠിച്ചത്. ഡോ. ബിന്റോ സൈമണ്‍ - ലാന്‍ഡി ബിന്റോ സൈമണ്‍ ദമ്പതികളുടെ മകളാണ്. എല്‍സയുടെ സഹോദരി ഫ്രേയ അതേ സ്‌കൂളില്‍ ഇയര്‍ 7ല്‍ പഠിക്കുകയാണ്.
രണ്ട് എ സ്റ്റാറുകളും ഒരു എ ഗ്രേഡും നേടിയാണ് മാഞ്ചസ്റ്ററിലെ വിഭുല്‍ വിനോദ് ചന്ദ്രന്‍ മാഞ്ചസ്റ്റര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ഉന്നത പഠനത്തിനായി പോകുന്നത്. സെയില്‍ ഗ്രാമര്‍ സ്‌കൂളിലെ ഹെഡ് ബോയിയും ഹിന്ദു സ്റ്റുഡന്റ് സൊസൈറ്റിയുടെ പ്രസിഡന്റുമൊക്കെയായ വിഭുല്‍ പഠനത്തിനപ്പുറം ലീഡര്‍ഷിപ്പ് ക്വാളിറ്റി കൂടിയുള്ള മിടുക്കനാണ്. ബ്രിട്ടാനിയ ഹോട്ടല്‍സ് മാനേജര്‍ വിനോദ് ചന്ദ്രന്റെയും ക്രിസ്റ്റിന്‍ ഹോസ്പിറ്റല്‍ മാഞ്ചസ്റ്ററിലെ സീനിയര്‍ റേഡിയോഗ്രാഫറായ ലക്ഷ്മി വിനോദിന്റെയും മകനാണ് വിഭുല്‍. വിസ്മയ് വിനോദ് ചന്ദ്രന്‍ സഹോദരനാണ്.
കാര്‍ഡിഫില്‍ താമസിക്കുന്ന മഹിമാ സജിക്ക് എ ലെവലില്‍ ലഭിച്ചത് 3 വിഷയങ്ങള്‍ക്ക് എയും ഒരു വിഷയത്തിന് എ സ്റ്റാറുമാണ്. മാത്രമല്ല, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടുകയും ചെയ്തു. ജി.സി.എസ്.ഇ പരീക്ഷയില്‍ ഒന്‍പതു വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കിട്ടിയിരുന്നു. ക്‌നാനായ സഭയിലെ ഫാ: സജി എബ്രഹാമിന്റെയും ബെറ്റി സജിയുടെയും രണ്ടാമത്തെ മകളാണ് മഹിമ. ബര്‍മിംഗ്ഹാം സെന്റ്: സൈമണ്‍സ് ക്‌നാനായ പള്ളി, ബ്രിസ്റ്റോള്‍ സെന്റ്: സ്റ്റീഫന്‍സ് ക്‌നാനായ പള്ളി, കാര്‍ഡിഫ് സെന്റ്: ജോണ്‍സ് പള്ളി എന്നീ ഇടവകകളില്‍ ഫാ: സജി എബ്രഹാം ശുശ്രുഷ ചെയ്യുന്നുണ്ട്. ബെറ്റി സജി നഴ്സ് ആയി ജോലി ചെയ്യുകയാണ്. മഹിമയുടെ സഹോദരി ലിന്‍ഡ സജി കാര്‍ഡിഫില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുകയാണ്.
ഹീത്രൂ എയര്‍പോര്‍ട്ടിനടുത്ത് വെസ്റ്റ് ഡ്രേയ്ട്ടണില്‍ താമസിക്കുന്ന ബേബില്‍ - ജിനു ദമ്പതികളുടെ മൂത്തമകന്‍ ഡേവിഡ് ബേബില്‍ ബയോളജിയ്ക്കും സൈക്കോളജിയ്ക്കും എ ഗ്രേഡ്, കെമിസ്ട്രിയ്ക്ക് ബിയും കരസ്ഥമാക്കി. അപ്ടണ്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളില്‍ നിന്നുമാണ് എ ലെവല്‍ പഠിച്ചു പാസായത്. കിംഗ്‌സ് കോളേജ് അടക്കം അഞ്ചു കോളേജുകള്‍ ലിസ്റ്റില്‍ വച്ച് നല്‍കിയതില്‍ ആദ്യ സ്ഥാനത്തു നല്‍കിയ കിംഗ്‌സില്‍ തന്നെ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പിയ്ക്ക് അഡ്മിഷന്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം. അച്ഛന്‍ ബേബില്‍ ഹില്ലിംഗ്ടണ്‍ ട്രസ്റ്റില്‍ ഫിസിയോ ആയി ജോലി ചെയ്യുകയണ്. ചെല്‍സി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ് അമ്മ ജിനു. ഏക സഹോദരന്‍ കെവിന്‍ സെന്റ് ബെര്‍ണാര്‍ഡ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ എട്ട് വിദ്യാര്‍ത്ഥിയാണ്.