ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി.പി (40) യെയാണ് താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയര്‍ലന്‍ഡിലെ നോര്‍ത്ത് വെസ്റ്റേണ്‍ പ്രദേശമായ സ്ലൈഗോയില്‍ അനീഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. ഗാര്‍ഡയും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു.
സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. 2016ല്‍ അയര്‍ലന്‍ഡില്‍ എത്തിയ അനീഷ് വിവിധ സ്ഥലങ്ങളില്‍ മുന്‍പ് ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്.