എ ലെവല്‍ റിസള്‍ട്ട് പുറത്തു വന്നതോടെ യുകെയിലെ മലയാളി കുട്ടികളില്‍ നിന്നും പുറത്തു വരുന്നത് തിളക്കമേറിയ വിജയ വാര്‍ത്തകളാണ്. നാല് എ സ്റ്റാര്‍ കരസ്ഥമാക്കി മെഡിസിന് അഡ്മിഷന്‍ ഉറപ്പാക്കിയി രിക്കുകയാണ് കെന്‍ഡ്രിക് ഗ്രാമര്‍ സ്‌കൂള്‍ ഇന്‍ റീഡിംഗില്‍ നിന്നുള്ള ഡോറ ആബി. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി എന്നിവയില്‍ എസ്റ്റാര്‍ കരസ്ഥമാക്കിയാണ് കേംബ്രിഡ്ജില്‍ മെഡിസിന്‍ പഠനം ഉറപ്പാക്കുന്നത്. മുമ്പ് GCSE പരീക്ഷയിലും 10 ഡബിള്‍ എ-സ്റ്റാറുകളും 1 എയും നേടി വിജയം കൈവ്വിരിച്ച ഡോറ പഠനത്തിനു പുറമേ, കമ്മ്യൂണിറ്റി സേവനത്തിലും സന്നദ്ധസേവനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ എഞ്ചിനിയര്‍മാരായി ജോലി നോക്കുന്ന അബി ഏലിയാസ്, ജയ അബ്ബി എന്നിവരാണ് ഡോറയുടെ മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളാണ് ഡോറയ്ക്ക് ഉള്ളത്.
4 എ സ്റ്റാറും നേടി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിയമത്തിനു അഡ്മിഷന്നുമുറപ്പിച്ചിരിക്കുകയാണ് ലണ്ടനില്‍ നിന്നും ആവ്‌ലി മരിയ സന്തോഷ്. രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും GCSE റിസള്‍ട്ടില്‍ ഫുള്‍ ഗ്രേഡ് 9(ഡബിള്‍ സ്റ്റാര്‍) കിട്ടിയിരുന്നു.
ആവ്‌ലിയുടെ മാതാപിതാക്കള്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി വട്ടപ്പാറയില്‍ കുടുംബംഗാമായ സന്തോഷും, കണ്ണിവയല്‍, താന്നിക്കല്‍ കുടുംബാംഗമായ ഷിബിയും ആണ്. പിതാവ് സന്തോഷിനു ലണ്ടനില്‍ ബിസിനസ്സും, മാതാവ് ഷിബി NHS -ല്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സും ആണ്. സഹോദരങ്ങള്‍ ഓസ്റ്റിനും, എഡ്വിനും
കെന്റിലെ റെയിന്‍ഹാമിലുള്ള റെയിന്‍ഹാം ഗ്രാമര്‍ സ്‌കൂളിലെ അവസാന വര്‍ഷ ഹെഡ് ബോയ് ആയി തിളങ്ങിയ കിരണ്‍ ജോസഫ് കരുമത്തിയുടെ വിജയവും സ്‌കൂളിന് അഭിമാന നേട്ടമായി മാറി. ബയോളജി, കെമിസ്ട്രി, മാത്ത്‌സ്, ഫര്‍തര്‍ മാത്ത്‌സ് എന്നിവയില്‍ 4 എസ്റ്റാര്‍ നേടിയാണ് കിരണ്‍ മെഡിസിന് സീറ്റ് ഉറപ്പാക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജീസസ് കോളേജില്‍ ആണ് തുടര്‍ പഠനത്തിനായി സീറ്റ് ഉറപ്പാക്കിയിരിക്കുന്നത്.
മൂന്ന് വിഷയങ്ങളില്‍ എ സ്റ്റാറും ഒരു എ യും നേടി സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റി സ്‌കോട്‌ലന്റില്‍ ഫിസിക്‌സിന് അഡ്മിഷന്‍ ഉറപ്പാക്കിയിരിക്കുകയാണ് ലെസ്റ്ററിലെ ജയ്മി ജോണ്‍. മാത്സ്, ഫര്‍തര്‍ മാത്സ്, ഫിസിക്‌സ് എ്ന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സിന് എയുമാണ് ജയ്മി നേടിയത്. ബ്യൂചാമ്പ് സിറ്റി കോളേജ് ലെസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജയ്മി. ഇടുക്കി കട്ടപ്പന സ്വദേശികളായ ഷൈനിയും ടിറ്റിയുമാണ് മാതാപിതാക്കള്‍. ഷൈനി റോയല്‍ ഇന്‍ഫര്‍മറി ലെസ്റ്ററില്‍ സ്റ്റാഫ് നഴ്‌സും ടിറ്റി യൂബര്‍ ഡ്രൈവറുമായി ജോലി നോക്കുന്നു.