ലണ്ടന്‍ ഹീത്രുവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്സ് പൈലറ്റിന് സസ്പെന്‍ഷന്‍. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നും ഭീകരവിരുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കുടുംബാംഗങ്ങളെ കോക്ക്പിറ്റ് നിയന്ത്രിക്കുന്നത് കാണിക്കാനായാണ് പൈലറ്റ് വാതില്‍ തുറന്നിട്ടതെന്നാണ് ആരോപണം. യാത്രാവേളയില്‍ കോക്ക്പിറ്റ് വാതിലുകള്‍ അടച്ചിടണമെന്നാണ് നിയമം. 9/11 ഭീകരാക്രമണത്തിന് ശേഷം ഹൈജാക്കിങ്, മറ്റ് ഭീഷണികള്‍ എന്നിവ തടയുന്നതിനായി കൊണ്ടുവന്ന കര്‍ശന സുരക്ഷാ ചട്ടങ്ങളില്‍ ഒന്നാണിത്.
യാത്രക്കാര്‍ക്കിടയില്‍ ആശങ്ക കോക്ക്പിറ്റ് വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെതിരെ ഉടനടി അധികൃതര്‍ . 'എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. വാതില്‍ വളരെ നേരം തുറന്നിരുന്നു. ഇത് യാത്രക്കാരില്‍ വലിയ ആശങ്കയുണ്ടാക്കി' - ഒരു ജീവനക്കാരന്‍ പറഞ്ഞു. വിമാന സര്‍വീസ് റദ്ദാക്കി സംഭവത്തെ തുടര്‍ന്ന് ഓഗസ്റ്റ് എട്ടിന് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് തിരികെ പോകേണ്ടിയിരുന്ന വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ക്ക് ബ്രിട്ടിഷ് എയര്‍വേയ്സ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.