ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ പോലും അശ്ലീല ദൃശ്യം കാണേണ്ടിവരുന്നതായി പഠന റിപ്പോര്‍ട്ട്
ചെറുപ്രായത്തിലേ ഇംഗ്ലണ്ടിലെ കുട്ടികളില്‍ അശ്ലീല ദൃശ്യങ്ങള്‍ എത്തുന്നതായി പഠന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 11 വയസ്സുള്ളപ്പോള്‍ അശ്ലീല ദൃശ്യം കണ്ടതായി 27 ശതമാനം പേര്‍ പറഞ്ഞു. ആറോ അതില്‍ താഴെ വയസ്സുള്ളപ്പോള്‍ ഇതു കണ്ടതായി ചില കുട്ടികള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സുരക്ഷാ നിയമം നിലവില്‍ വന്ന 2023നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതല്‍ യുവാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. നിയമങ്ങള്‍ കൊണ്ടുവന്നിട്ടും കുട്ടികളുടെ ഫോണില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് തടയാന്‍ സാധിക്കുന്നില്ല.
മേയ്മാസത്തില്‍ 16-21 വയസ്സുള്ള 1010 കുട്ടികളിലും യുവാക്കളിലും നടത്തിയ ദേശീയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കുട്ടികള്‍ക്ക് അശ്ലീലകാര്യങ്ങള്‍ ലഭിക്കുന്നത് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്കുകളില്‍ നിന്നുമാണ്. പല കുട്ടികളും മുതിര്‍ന്നവരുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആകസ്മികമായി ഇത്തരം ദൃശ്യങ്ങള്‍ കാണേണ്ടിവരുന്നു. പ്രായപരിധി കൊണ്ടുവന്നിട്ടും കാര്യമായ പ്രയോജനമില്ലെന്ന് ചുരുക്കം.
അശ്ലീല ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നത് പിന്നീടൊരു ശീലമായി മാറുന്നുമുണ്ട്. പണ്ടത്തേതിനേക്കാള്‍ കുട്ടികള്‍ അശ്ലീല ഉള്ളടക്കമുള്ളവ കാണുന്നത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.