ഇംഗ്ലണ്ടിലെ സ്‌കൂള്‍ ചെലവ് മാതാപിതാക്കളെ സമീപകാലത്തു സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ സ്‌കൂള്‍ യൂണിഫോമിന്റെ ചെലവും കുതിച്ചുയരുന്നത്. രക്ഷിതാക്കളില്‍ നടത്തിയ സര്‍വേയില്‍ 47 ശതമാനം പേരും യൂണിഫോമിന്റെ ഉയര്‍ന്ന വിലയില്‍ കടുത്ത ആശങ്കയിലാണ്. പലരും പണം സ്വരൂപിച്ച് വച്ചാണ് സ്‌കൂള്‍ കാലഘട്ടത്തിനായി പണം കണ്ടെത്തുന്നത്. ആ സ്ഥിതിയിലാണ് യൂണിഫോമിന്റെ ചെലവ് കൂടുന്നത്.
45 ശതമാനം മാതാപിതാക്കളും യൂണിഫോം ബില്ല് അടക്കുന്നത് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്നും സര്‍വേയില്‍ കണ്ടെത്തി. 34 ശതമാനം മാതാപിതാക്കള്‍ വൈകിയ പേയ്‌മെന്റ് സ്‌കീമുകളെ ആശ്രയിക്കുന്നുവെന്നും സര്‍വേ വെളിപ്പെടുത്തി. യൂണിഫോം ബ്രാന്‍ഡുകള്‍ അനുസരിച്ച് വലിയ വില നല്‍കേണ്ട അവസ്ഥയാണ്.
ബ്രാന്‍ഡഡ് യൂണിഫോമുകളുടെ വില കുറയ്ക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോം അനിവാര്യമെങ്കിലും അത് കുടുംബത്തിന് വലിയ ബാധ്യതയാകരുതെന്ന് അദ്ദേഹം പറഞ്ഞു.