രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി കൊള്ള ചെറുകിട ഇടത്തരം ബിസിനസുകളുടെ അന്തകരാവുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികളാണ് അടച്ചുപൂട്ടിയതന്ന് ഇള്‍സോള്‍വന്‍സി സര്‍വീസിന്റെ ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനം അധികമാണ്. നിര്‍ബന്ധിത അടച്ചുപൂട്ടലും ഉയരുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ നികുതി വര്‍ദ്ധന വന്നതോടെ ആയിരത്തിലെറെ പബ്ബുകളും റെസ്റ്റൊറന്റുകളും അടച്ചുപൂട്ടിയതായി കണക്കാക്കുന്നു. വരും ബജറ്റില്‍ ഇനിയും നികുതി ഉയര്‍ത്തിയാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നേരിടും. ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്.
നാഷണല്‍ ഇന്‍ഷുറന്‍സിനുള്ള ശമ്പള മാനദണ്ഡ പരിധി കുറച്ചതും തൊഴിലുടമ വിഹിതം കൂട്ടിയതം മിനിമം വേതനം വര്‍ദ്ധിച്ചതും പല സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. നിര്‍മ്മാണ മേഖലയില്‍ 12 മാസത്തിനിടെ 3984കമ്പനികള്‍ അടച്ചുപൂട്ടി. മിനിമം വേതനം ഉയര്‍ത്തിയതോടെ പലരും ജീവനക്കാരെ വെട്ടികുറച്ചു. ദീര്‍ഘകാലമായി പ്രതിസന്ധിയിലായ പല സ്ഥാപനങ്ങളും നികുതി ഭാരം കൂടി ഉയര്‍ന്നതോടെ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയാണ്. ഇത് ആളുകളുടെ തൊഴിലും നഷ്ടപ്പെടുത്തുന്നു.
ചാന്‍സലറുടെ ബജറ്റില്‍ പ്രഖ്യാപിച്ച 15 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് എംപ്ലോയേഴ്‌സിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കൂടാതെ നാഷണല്‍ ലിവിംഗ് വേജ് 12.21 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് റേറ്റ് കൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇതിനൊന്നും പ്രതികരിക്കുന്നില്ല. മാത്രമല്ല കൂടുതല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍
നടക്കുന്നത്.