ഐല്‍ ഓഫ് വൈറ്റില്‍ പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വയലില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ ഹെലികോപ്റ്ററില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് ഹാംഷെയറും ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയും പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഒരാളെ സതാംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ട്രോമ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു . നിലവില്‍ ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവം ഒരു മേജര്‍ ഇന്‍സിഡന്റ് ആയി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.