അഭയാര്‍ത്ഥി വിഷയം കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുകയാണ്. അധികാരത്തിലേറി ഒരു വര്‍ഷം പിന്നീടവേ അഭയാര്‍ത്ഥികളോടുള്ള നിലപാട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനോടുള്ള അതൃപ്തി പലരും പ്രകടമാക്കി കഴിഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഹോട്ടലുകളില്‍ താമസവും ആരോഗ്യകാര്യങ്ങളിലെ സഹായങ്ങളും ഉള്‍പ്പെടെ നല്‍കുന്നത് അനധികൃതമായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. വലിയ തോതിലാണ് ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റം നടക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തില്ലെങ്കില്‍ ഇനി അധികാരം സ്വപ്‌നം കാണേണ്ടെന്നാണ് റിപ്പോര്‍ട്ട്.
യൂഗോവ് സര്‍വ്വേയില്‍ അഭയാര്‍ത്ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി 70 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. അഭയാര്‍ത്ഥിത്വവും ഇമിഗ്രേഷനും രാജ്യത്തെ പ്രധാന പ്രതിസന്ധികളെന്ന് പത്തില്‍ നാലു പേര്‍ പറയുന്നു.
റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടിരുന്നു. റിഫോം യുകെ മുന്നേറുന്നത് മറ്റുപാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. .
സ്വന്തം രാജ്യത്ത്‌സുരക്ഷിതമായി കഴിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അനധികൃത കുടിയേറ്റത്തോട് ദയയില്ലെന്നുമാണ് റിഫോം യുകെയുടെ നിലപാട്. ഇതിനു തടയിടാന്‍ ലേബര്‍ പാര്‍ട്ടി കുടിയേറ്റ വിരുദ്ധ നിലപാട് കടുപ്പിക്കണമെന്നാണ് ആവശ്യം.