യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളില്‍ ഒന്നാമതായി ഇന്ത്യന്‍ പൗരന്‍മാര്‍


യുകെയിലെ ഇന്ത്യക്കാര്‍ക്ക് നാണക്കേടായി ചില ക്രിമിനല്‍ മനസ്സുള്ളവര്‍. ജോലിചെയ്തു മനയമായി ജീവിക്കുന്ന മഹാ ഭൂരിപക്ഷത്തിനും നാണക്കേടായി മാറുകയാണ് ഇത്തരക്കാര്‍. ബ്രിട്ടനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യന്‍ പൗരന്‍മാരെന്നാണ് ആ ഞെട്ടിക്കുന്ന കണക്കുകള്‍. 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്.

ഈ കാലയളവില്‍ ബ്രിട്ടനില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതില്‍ 257% വര്‍ദ്ധനവാണുള്ളത്. രണ്ടാം സ്ഥാനത്ത് നൈജീരിയന്‍ പൗരന്‍മാരാണ്, 166% വര്‍ദ്ധനവാണ് ഇവരുടെ ശിക്ഷകളിലുള്ളത്. 160 ശതമാനം വര്‍ദ്ധനവുമായി ഇറാഖികള്‍ മൂന്നാമതുണ്ട്. 2021-ല്‍ കേവലം 28 കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2024 എത്തുമ്പോള്‍ നൂറ് കടന്നു.

അതേസമയം, ശിക്ഷിക്കപ്പെട്ടവരുടെ കണക്ക് മാത്രമാണ് ഇതെന്നും, വ്യക്തിഗത കുറ്റവാളികളുടെ കണക്കാണ് ഇതെന്നും ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കി. പോലീസ് നാഷണല്‍ കമ്പ്യൂട്ടറില്‍ നിന്നും മൈഗ്രേഷന്‍ കണ്‍ട്രോള്‍ വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയ വിവരങ്ങളാണ് ഇന്ത്യന്‍ വംശജര്‍ക്ക് അപമാനമായി മാറുന്നത്.

2021 മുതല്‍ 2024 വരെ കാലയളവില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട മൂന്നാമത്തെ വലിയ വര്‍ദ്ധന ഇന്ത്യക്കാരിലാണ്, 115%. അള്‍ജീരിയക്കാരാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ നേടുന്നത് ഈജിപ്ഷ്യന്‍മാരാണ്. 2024-ല്‍ ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം 588 ആണ്. 2021-ല്‍ ഇത് 273 മാത്രമായിരുന്നു.

ഇതിനിടെ ചെറുബോട്ടുകളില്‍ യുകെയില്‍ അനധികൃതമായി പ്രവേശിച്ച ഇന്ത്യക്കാരുടെ എണ്ണം 2024-ല്‍ 293 ആയിരുന്നുവെന്ന് ഹോം ഓഫീസിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. അഫ്ഗാന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ആളുകളും എത്തുന്നത്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions