ബ്രിട്ടനിലേക്ക് ചെറു ബോട്ടുകളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലത്തിനിടെ 11234 പേരാണ് അഭയാര്‍ത്ഥികളായി എത്തിയയത്. 8281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാംസ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ഇറാന്‍. 7746 പേര്‍ അനധികൃതമായി എത്തി. അടുത്തത് എരിത്രിയയില്‍ നിന്നാണ്, 7433 പേര്‍.
സ്വന്തം രാജ്യത്ത് ജീവഭയമുള്ളവര്‍ക്ക് യുകെയില്‍ അഭയത്തിനായി അപേക്ഷിക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് പലരും അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത്. അഭയത്തിനായി ഒരു വര്‍ഷത്തിനിടെ 111084 പേര്‍ അപേക്ഷിച്ചു. അഭയാര്‍ത്ഥിത്വം അപേക്ഷിക്കുന്നവരില്‍ അഞ്ചില്‍ രണ്ടുപേര്‍ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തിയവരാണ്. അടുത്ത കാലത്തായി അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണമേറിയിരിക്കുകയാണ്.
2022 മുതല്‍ 25 വരെയുള്ള കാലത്ത് ഏറ്റവും അധികം അഭയാര്‍ത്ഥികളെത്തിയത് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, എരിത്രിയ എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് അധികവും. താലിബാന്‍ അധികാരമേറിയതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥി അപേക്ഷകള്‍ വര്‍ദ്ധിച്ചു.
അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ 59 ശതമാനവും 50 വയസ്സിന് താഴെ പ്രായമുള്ളവരാണ്. കുട്ടികള്‍ 22 ശതമാനം വരും. നേരത്തെ ബോട്ടുകള്‍ വഴി ഇംഗ്ലീഷ് ചാനലിലൂടെ എത്തുന്നവരില്‍ നിന്ന് വ്യത്യസ്തമായി പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അധികം പേര്‍ എത്തുന്നതായിട്ടാണ് കണക്ക്.