റെക്‌സാമില്‍ നായയുടെ ആക്രമണത്തില്‍ മലയാളി യുവാവിന് സാരമായ പരിക്ക്. അയല്‍വാസി വളര്‍ത്തുന്ന രണ്ട് ബുള്‍ ഡോഗുകളാണ് ക്രൂരമായി യുവാവിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടമയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ രണ്ട് പട്ടികളേയും പൊലീസ് ഏറ്റെടുത്തു. ഇവയെ കൊല്ലാനാണ് സാധ്യത. പ്രാണ രക്ഷാര്‍ത്ഥം വീട്ടിലേക്കോടിയ യുവാവിനെ പിന്തുടര്‍ന്ന് നായ്ക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
രാജ്യത്തു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 150 ശതമാനം വര്‍ദ്ധനവാണുള്ളത്.