ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ്; ലണ്ടന്‍ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യക്കാരി
നികുതികൊള്ള മൂലം പത്തുവര്‍ഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണ് വ്യവസായിയും ഇന്‍ഫ്‌ളുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സ് ആടച്ച് വശം കെട്ടുവെന്നും ജീവിത ചിലവ് വല്ലാതെ വര്‍ദ്ധിച്ചെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചവീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.
ജീവിക്കാനാകാത്ത നഗരമായി ലണ്ടന്‍ മാറി. കുടുംബത്തോടൊപ്പം റസ്റ്റൊറന്റായ ഡിഷൂമില്‍ പോയി. കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (8500 രൂപ) നല്‍കേണ്ടിവന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു.
നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. പരോക്ഷ നികുതി കൂടി വരുമ്പോള്‍ ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ് ഇനത്തില്‍ ചിലവഴിക്കേണ്ടിവരുന്നു. മക്കള്‍ക്ക് നല്ല ജോലി പോലും ഇവിടെ നിന്നാല്‍ ലഭിക്കുമോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.
വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണമാണുള്ളത്. പല്ലവിയുടേത് ശരിയായ തീരുമാനമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പത്തുവര്‍ഷം ലണ്ടനില്‍ ജീവിച്ചിട്ടും പൗണ്ടിനെ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചാണ് കണക്കു കൂട്ടുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും വിമര്‍ശന കമന്റുകളുണ്ട്.