ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു നികുതിവേട്ട കൂടി അടിച്ചേല്‍പ്പിക്കാനുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നീക്കത്തിന് തടയിടാന്‍ പുതിയ ഉപദേശക സംഘത്തെ നിയോഗിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍. സാമ്പത്തിക നയങ്ങളില്‍ റീവ്‌സിനെ കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം, തന്റെ നയങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം.
സുപ്രധാന ബജറ്റിന് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ നികുതി വിദഗ്ധരെയാണ് സ്റ്റാര്‍മര്‍ നം.10-ലേക്ക് എത്തിക്കുന്നത്. സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് ലിയോണ്‍സ് ഇതിന്റെ ഭാഗമായി നാടകീയമായി സ്ഥാനമൊഴിഞ്ഞു. ട്രഷറി മന്ത്രി ഡാരെണ്‍ ജോണ്‍സിനെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി പുതിയ പദവിയില്‍ നിയമിക്കുകയും ചെയ്തു.
ഇതുവഴി ട്രഷറി വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കും. കൂടാതെ തന്റെ പുതിയ ചീഫ് ഇക്കണോമിക് അഡൈ്വസറായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ മിനോഷ് ഷാഫികിനെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രഷറിയുടെ ഭാഗത്ത് നിന്നും സ്വീകരിച്ച പല നടപടികളും ഗവണ്‍മെന്റിന് തന്നെ വിനയായി മാറിയതിന് ശേഷമാണ് ഈ വീണ്ടുവിചാരം.
ഇതിനിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന വോട്ടര്‍മാരുടെ എണ്ണമേറുകയാണ്. നികുതി വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂഗോവ് സര്‍വ്വെയില്‍ 58 ശതമാനം പേര്‍ വ്യക്തമാക്കി. 55 ശതമാനം പേരാണ് സ്റ്റാര്‍മര്‍ റീവ്‌സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്. കേവലം 16 ശതമാനത്തിന്റെ പിന്തുണയാണ് റീവ്‌സിന് ലഭിക്കുന്നത്.
കഴിഞ്ഞ തവണ, ബെനഫിറ്റ് കട്ടുകള്‍ ഉള്‍പ്പടെയുള്ള പല ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്നും സര്‍ക്കാരിന് മലക്കം മറിയേണ്ടി വരികയും, സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ റീവ്‌സിന്റെ സ്ഥാനം തെറിക്കുമെന്നതിന്റെ സൂചനയാണിത് എന്നാണ് മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി സര്‍ ജെയിംസ് ക്ലെവര്‍ലി പറയുന്നത്.