ആര്‍എംടി ആഹ്വാനം ചെയ്ത രണ്ട് വ്യത്യസ്ത സമരങ്ങളിലായി ട്യൂബ് കഴിഞ്ഞ ഒരാഴ്ചയായി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെ ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസും തടസപ്പെടും.
അടുത്തയാഴ്ച രണ്ട് ദിവസം ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിച്ചു.
അടുത്തയാഴ്ച തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതിനാല്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഡി എല്‍ ആര്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. വേതന വര്‍ദ്ധനവ്, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെറ്റ്വര്‍ക്ക് നടത്തിപ്പുകാരായ കിയോലിസ് ആമി ഡോക്ക്ലാന്‍ഡ്‌സുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതാണ് സമരകാരണം.
ട്യൂബ് തൊഴിലാളികളുടെ ഒരു സമര പരമ്പര ഈ വെള്ളിയാഴ്ച ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച വരെ ഇത് സര്‍വ്വീസുകളെ ബാധിക്കില്ല എന്നാണ് കരുതുന്നത്. പരിമിതമായ സര്‍വ്വീസുകള്‍ മാത്രമായിരിക്കും ലഭ്യമാവുക. അതുപോലെ അവസാന ട്രെയിനിന്റെ സമയവും നേരത്തേ ആയിരിക്കും. വൈകിട്ട് ആറ് മണിക്ക് ശേഷം യാത്ര ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.