തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് എതിരെ ലേബര്‍ പാര്‍ട്ടി എം പിമാര്‍. കിഴക്കന്‍ എസ്സെക്സിലെ ഹോവില്‍ എട്ടു ലക്ഷം പൗണ്ടിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റെയ്നര്‍ രാജിവയ്ക്ക്ണമേന്ന ആവശ്യം ശക്തമാവുകയാണ്. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നില്‍ ആവശ്യവും ഉയര്‍ന്നു.
എയ്ഞ്ചല്‍ റെയ്‌നറുടെ പല നിലപാടുകളും നേരത്തെ മുതല്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി പുതിയ വീട് വാങ്ങിയപ്പോള്‍ തെറ്റായ വിവരം നല്‍കി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 40000 പൗണ്ട് ലാഭിച്ചുവെന്നാണ് ആരോപണം.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ നിയോജക മണ്ഡലമായ ആഷ്ടണ്‍ അണ്ടര്‍ ലൈനിലെ കുടുംബ വീടിന്റെ രേഖകളില്‍ നിന്നും തന്റെ പേര് നീക്കം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഹോവിലെ വീട് റെയ്‌നറിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വീടായി ഇല്ലെങ്കില്‍ പരിഗണിച്ചേനെ. 70000 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ട സ്ഥാനത്താണ് സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചത്. തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്താപമുണ്ടെന്ന് മന്ത്രി സമ്മതിച്ചതോടെ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്.
കൂടുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാന്‍ താന്‍ ബാദ്ധ്യസ്ഥയാണെന്നും, വീട് വാങ്ങിയ സമയത്ത് മതിയായ ഡ്യൂട്ടി അടച്ചില്ലെന്നും ഇന്നലെ അവര്‍ സമ്മതിച്ചിരുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു എച്ച് എം ആര്‍ സി അന്വേഷണം നേരിടാനിരിക്കവേ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം സമ്മതിച്ചത്. തന്റെ പ്രവൃത്തിയില്‍ താന്‍ പശ്ചാത്തപിക്കുന്നതായും അവര്‍ പറഞ്ഞു.